
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ(ഐ.ഐ.ആർ.ബി.എസ്.) ടെക്നിക്കൽ അസിസ്റ്റൻറിൻറെ ഒരൊഴിവിൽ (എൽ.സി./എ.ഐ.) താത്കാലിക കരാർ നിമനത്തിനുള്ള വാക്-ഇൻ-ഇൻറർവ്യു ഡിസംബർ 16-ന് നടക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ ഏതിലെങ്കിലുമോ അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും വിഷയത്തിലോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ എം.എസ്സി. യോഗ്യതവേണം. 2024 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. ഡിസംബർ 16-ന് 11-ന് വൈസ് ചാൻസലറുടെ ഓഫീസിൽ എത്തണം. വിവരങ്ങൾ വെബ്സൈറ്റിൽ.



