Breaking News

ഗൂഗിൾമാപ്പ് ചതിച്ചു: കാർ അപകടത്തിൽപ്പെട്ടു

വർക്കല : ഗൂഗിൾമാപ്പ് നോക്കി വർക്കല പാപനാശത്തേക്കു വന്ന കാർ പടിക്കെട്ടിലേക്കിറങ്ങി അപകടം. വർക്കലക്ഷേത്രം റോഡിൽ അഴകത്ത് വളവു കഴിഞ്ഞുള്ള ഭാഗത്താണ് വഴിതെറ്റി കാർ പടിക്കെട്ടിലിറങ്ങിനിന്നത്.

എറണാകുളത്തുനിന്നെത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച വൈകീട്ട് 3.30-ഓടെയായിരുന്നു സംഭവം. റോഡിൽനിന്നു വലത്തേക്കുതിരിഞ്ഞ് മൂന്നു പടികളിറങ്ങിയാണ് കാർ നിന്നത്. നാട്ടുകാരും പോലീസും സ്ഥലത്തെത്തി. റിക്കവറി വാനുപയോഗിച്ച് കാർ അപകടസ്ഥലത്തു നിന്നു മാറ്റി. റോഡിൽ അല്പസമയം ഗതാഗതത്തടസ്സമുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *