Breaking News

വിദ്യാർത്ഥിയുടെ അച്ഛനെ പ്രണയക്കെണിയില്‍പ്പെടുത്തി പണം തട്ടിയ അധ്യാപിക അറസ്റ്റിൽ

സ്വന്തം ക്ലാസിലെ വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണം തട്ടാൻ ശ്രമിച്ച അദ്ധ്യാപികയും സംഘവും അറസ്റ്റില്‍

ബെംഗളൂരു: സ്വന്തം ക്ലാസിലെ വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണം തട്ടാൻ ശ്രമിച്ച അദ്ധ്യാപികയും സംഘവും അറസ്റ്റില്‍. 25 കാരി ശ്രീദേവി റുഡഗിയെയും രണ്ട് യുവാക്കളെയുമാണ് ബെംഗളൂരു സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

2023 ലാണ് അ‍ഞ്ച് വയസുകാരനെ കുട്ടിയുടെ പിതാവ് ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളില്‍ ചേർത്തത്. കുട്ടിയുടെ അഡ്മിഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ ഇരുവരും തമ്മില്‍ പരിചയപ്പെട്ടുകയും ഫോണ്‍ നമ്പർ കൈമാറുകയും ചെയ്തു.

പിന്നീട് ഇരുവരും സന്ദേശങ്ങളും സ്വകാര്യ ഫോട്ടോകളും കൈമാറാൻ തുടങ്ങി. ഇതിനിടെ ശ്രീദേവി നാല് ലക്ഷം രൂപയും വാങ്ങിച്ചെടുത്തിരുന്നു. തുടർന്ന് ജനുവരിയില്‍ 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാൻ കുട്ടിയുടെ പിതാവ് വിസമ്മതിച്ചു.

ഇതിനിടെ ബിസിനസ് തകർന്നതോടെ പിതാവ് കുട്ടിയെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചു. ടി.സി വാങ്ങാൻ സ്കൂളില്‍ എത്തിയ കുട്ടിയുടെ പിതാവിനെ ശ്രീദേവിയും സംഘവും ചേർന്ന് മുറിയില്‍ പൂട്ടിയിട്ടു. 20 ലക്ഷം രൂപ നല്‍കാത്തപക്ഷം സ്വകാര്യ ഫോട്ടോകള്‍ കുടുംബത്തിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

ബാക്കി പണം ഉടൻ നല്‍കാമെന്ന ഉറപ്പിൻ മേല്‍ രണ്ട് ലക്ഷം രൂപ കൈമാറിയതോടയാണ് കുട്ടിയുടെ പിതാവിനെ വിട്ടയച്ചത്. തുടർന്ന് അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായി രുന്നു. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *