Breaking News

ആറ്റിങ്ങലിൽ ടോറസ് ലോറി വൈദുതി പോസ്റ്റുകളിലിടിച്ചു അപകടം

ആറ്റിങ്ങൽ : ദേശീയ പാത നിർമാണത്തിനായി കൊല്ലമ്പുഴയിൽ മണ്ണ് കൊണ്ട് വന്ന ടോറസ് ലോറി മണ്ണിറക്കിയ ശേഷം ബോഡി താഴ്ത്താതെ മുന്നോട്ട് എടുത്തപ്പോഴാണ് അപകട മുണ്ടായത് . ആറിലധികം ഇലക്ട്രിക് പോസ്റ്റുകൾ പുഴുത് വീണു വൈദ്യുതി ബന്ധം പൂർണ്ണമായും തകരാറിലായി. ദേശീയ പാത നിർമ്മാണത്തി നായി മണ്ണ് കൊണ്ട് വന്ന ടിപ്പർ ലോറി അലക്ഷ്യമായി ഓടിച്ച താണ് അപകടകാരണം . ഉടനെ കെ എസ് ഇ ബി ഉദ്യോഗസ്ഥരെയും ,ഫയർഫോഴ്‌സിനേയും വിവരം അറിയിച്ചു. അല്പസമയത്തിനു ള്ളിൽ അവർ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. രാത്രി വളരെ വൈകിയാണെങ്കിലും പണി പൂർത്തിയാക്കി വൈദ്യതി ബന്ധം പുനസ്ഥാപിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *