Breaking News

കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ സൈക്കിൾ റാലിയ്ക്ക് സ്വീകരണം

അഞ്ചുതെങ്ങ്: കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ 56-ാമത് സ്ഥാപക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ റാലിയ്ക്ക് അഞ്ചുതെങ്ങിൽ സ്വീകരണം നൽകി. മാർച്ച് 10 നാണ് സിഐഎസ്എഫ് സ്ഥാപക ദിനമായി ആഘോഷിക്കുന്നത്.

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ്‌ നിർവഹിച്ച റാലി 6550 കിലോമീറ്റർ പിന്നിട്ട് കിഴക്ക് പടിഞ്ഞാറൻ തീരദേശമായ അഞ്ചുതെങ്ങിൽ കൂടിയാണ് കടന്നുപോകുന്നത്

ദേശസുരക്ഷ, കള്ളകടത്ത്, ലഹരിവ്യാപനം, ആയുധങ്ങളുടെയും, സ്ഫോടകവസ്തുക്ക ളുടെയും കടത്തൽ എന്നിവ തടയുന്നതിന് ,തീരദേശനിവാസികളുടെയും, തീരദേശ സുരക്ഷാ ഏജൻസി കളുടെയും സഹകരണം കൂടുതൽ ശക്തിപ്പെടുത്തി തീരപ്രദേശങ്ങ ളിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് സിഐഎസ്എഫ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.

കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കോട്ട യിൽ വച്ചു സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ കോസ്റ്റൽ പോലീസ് SHO ചന്ദ്രദാസ്, പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും, പ്രദേശവാസികളും പങ്കെടുത്തു. റാലി കന്യാകുമാരിയിൽ സമാപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *