Breaking News

“മധുര കണക്ക് ” ടൈറ്റിൽ പോസ്റ്റർ റിലീസ്.

ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന “മധുര കണക്ക് ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര സൂപ്പർ താരം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
നിഷാ സാരംഗ്,അഞ്ജന അപ്പുക്കുട്ടൻ, ദേവരാജൻ,പ്രദീപ് ബാലൻ, രമേശ് കാപ്പാട് എന്നിവരാണ് മറ്റു താരങ്ങൾ. എൻ എം മൂവീസ്സിന്റെ ബാനറിൽ നസീർ എൻ എം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. എ ശാന്തകുമാർ കഥ തിരക്കഥ, സംഭാഷണമെഴുതുന്നു. സംഗീതം-പ്രകാശ് അലക്‌സാണ്ടർ,വത്സൻ ശങ്കരൻ, എഡിറ്റർ – അയൂബ് ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ, കല-മുരളി ബേയ്പ്പൂർ, മേക്കപ്പ്-സുജിത് പറവൂർ, കോസ്റ്റ്യൂം-ചന്ദ്രൻ ചെരുവന്നൂർ ,സ്റ്റിൽസ്- ഉണ്ണി ആയൂർ,ഡിസൈൻ- സ്കൗട്ട് ഡിസൈൻസ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് വി മേനോൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷാജി ഉമ്മൻ,പ്രൊഡക്ഷൻ മാനേജർ-നിഷാന്ത് പന്നിയങ്കര.ഫെബ്രുവരി 20-ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും. പി ആർ ഒ-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *