Breaking News

സ്വരാജ് നിയമസഭ കാണരുതെന്ന് ശബരിമല മുന്‍ മേല്‍ശാന്തി; കെ.ബാബുവിന് കെട്ടിവെക്കാനുള്ള പണം നല്‍കി

എം.സ്വരാജ്

കൊച്ചി: സി.പി.എം നേതാവും തൃപ്പൂണിത്തുറ എം.എല്‍.എയുമായ എം.സ്വരാജ് ഇനി നിയമസഭ കാണരുതെന്നാണ് തന്റെ ആഗ്രഹമെന്ന് ശബരിമല മുന്‍ മേല്‍ശാന്തി ഏഴിക്കോട് ശശിധരന്‍ നമ്പൂതിരി. സ്വരാജിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ബാബുവിന് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുകയും അദ്ദേഹം നല്‍കി.
എം.സ്വരാജ് ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ തനിക്കുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാനുള്ള പണം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് ചെന്നിത്തലയെ വിളിച്ചുചോദിച്ചിരുന്നു. അപ്പോള്‍ തീരുമാനമായിരുന്നില്ല.
കെ.ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ കെട്ടിവയ്ക്കാനുള്ള പണം നല്‍കാന്‍ തന്നെ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ശശിധരന്‍ നമ്പൂതിരി ആവശ്യപ്പെടുകയായിരുന്നു. എന്റെ വകയായല്ല, നാടിന്റെ വകയായാണ് നല്‍കുന്നത്. കേമത്തത്തിന് വേണ്ടിയോ എന്റെ കയ്യില്‍ പണമുണ്ടായിട്ടോ അല്ല. അയ്യപ്പനെതിരേ പറഞ്ഞ എംഎല്‍എ സ്വരാജ് നിയമസഭ കാണരുതെന്നാണ് എന്റെ ആഗ്രഹം. അതിനാലാണ് പണം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *