Breaking News

ആംബുലന്‍സ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം; സംഭവം ആറ്റിങ്ങലില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ആംബുലന്‍സ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ മൂന്നുമുക്ക് സ്വദേശിയായ പുതുവല്‍വിള വീട്ടില്‍ വിജയന്‍ (55) ആണ് മരിച്ചത്. ഇന്ന് രാത്രി 9.15ന് മൂന്നുമുക്ക് ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കവേയായിരുന്നു ആംബുലന്‍സ് ഇടിച്ചത്. ഉടന്‍തന്നെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് രോഗിയെയും കൊണ്ട് പോകവെയാണ് വിജയനെ ഇടിച്ച് തെറിപ്പിച്ചത്. ആംബുലന്‍സും ഡ്രൈവറെയും ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് വിട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *