Breaking News

വര്‍ക്കലയില്‍ വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കലയില്‍ വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. വര്‍ക്കല അയിരൂര്‍ സ്വദേശിയായ ഷൈജു കലാമിനെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് വര്‍ക്കല ചെമ്മരുതി വട്ടപ്ലാംമൂട് വിഷ്ണു വിലാസത്തില്‍ വിഷ്ണുവിന്റെ പക്കല്‍നിന്ന് കുവൈറ്റിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സ്റ്റോര്‍ കീപ്പറുടെ ജോലി വാഗ്ദാനം ചെയ്ത് പ്രതി 45,000 രൂപ കൈപ്പറ്റിയത്. എന്നാല്‍ അതിനുശേഷം വിസയോ വിസയ്ക്ക് വേണ്ടി നല്‍കിയ പണമോ ലഭിക്കാതെ വന്നപ്പോഴാണ് വിഷ്ണു പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *