Breaking News

കുടുംബ ക്ഷേത്രത്തില്‍ പരിപാടിക്കായി ക്ഷണിക്കും; ആര്‍.എല്‍.വി രാമകൃഷ്ണന് പിന്തുണയുമായി സുരേഷ് ഗോപി

തൃശ്ശൂര്‍: നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ട ആര്‍.എല്‍.വി രാമകൃഷ്ണന് പിന്തുണയുമായി തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും സിനിമാ നടനുമായ സുരേഷ് ഗോപി. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. പ്രതിഫലം നല്‍കിയാണ് ക്ഷണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിവാദ വിഷയത്തില്‍ കക്ഷി ചേരുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. രണ്ട് ദിവസം മുമ്പ് തന്നെ എല്ലാവരും വേട്ടയാടി. അതിന്റെ സത്യം പുറത്ത് വന്നപ്പോഴാണ് പുതിയ വിവാദം ഉണ്ടാക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കലാമണ്ഡലം ഗോപിയുടെ നിലപാടിനെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *