Breaking News

സണ്‍ഷെയ്ഡ് നിര്‍മാണ തര്‍ക്കത്തെത്തുടര്‍ന്ന് കൊലപാതകശ്രമം; പ്രതി അറസ്റ്റില്‍

കിളിമാനൂര്‍: വീടിന്റെ സണ്‍ഷെയ്ഡ് വാര്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകശ്രമം നടത്തിയയാള്‍ അറസ്റ്റില്‍. മടവൂര്‍ പഴുവടി പുത്തന്‍ വീട്ടില്‍ റജീഫ് ഖാന്‍(38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിന് ഉച്ചയ്ക്കാണ് സംഘര്‍ഷമുണ്ടായത്.  മടവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ഹരിയുടെ കുടുംബത്തിന് പഞ്ചായത്തില്‍നിന്നും അനുവദിച്ച വീടിന്റെ സണ്‍ഷെയ്ഡ് വാര്‍ക്കുന്നതിനിടയിലാണ് അക്രമം. തന്റെ പുരയിടത്തിലേയ്ക്ക് ഷെയ്ഡ് ഇറങ്ങി നില്‍ക്കുന്നുവെന്ന് ആരോപിച്ച് ഇരുമ്പ് പൈപ്പുമായി വന്ന് വീട്ടുടമ ഹരിയെ ആക്രമിക്കുകയായിരുന്നു. ഇതു കണ്ടുനിന്ന ഹരിയുടെ ബന്ധുവും ജോലിക്കാരനുമായ സുനില്‍ പിടിച്ചുമാറ്റാന്‍ വരുന്നതിനിടയില്‍ സുനിലിന്റെ തലയില്‍ പ്രതി ഇരുമ്പ് പൈപ്പ് കൊണ്ടടിച്ചെന്നാണ് കേസ്.

മുറിവേറ്റ് രക്തം വാര്‍ന്ന സുനിലിനെ പാരിപ്പള്ളി മെഡിക്കല്‍കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഹരിക്കും പരിക്കേറ്റു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ പള്ളിക്കല്‍ എസ്.എച്ച്.ഒ. പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. എം.സഹില്‍, എ.എസ്.ഐ. അനില്‍, ബാബു, എസ്.സി.പി.ഒ. മനോജ്, സി.പി.ഒ. അജീസ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *