

കാട്ടാക്കട : ഊരൂട്ടമ്പലം മേഖലാ കമ്മിറ്റിക്ക് കീഴിൽ ഉള്ള ഡിവൈഎഫ്ഐ ആര്യശാലക്കോണം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രാഹുലിനെയാണ് മൂന്നംഗ സംഘം പതിയിരുന്ന് വെട്ടി പരിക്കേല്പിച്ചത്.ഞായറാഴ്ച രാത്രി ഒൻപതര മണിയോടെ വണ്ടന്നൂർ ഗ്രന്ഥശാലക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണമുണ്ടായത്. സുഹൃത്തിൻ്റെ ബൈക്കിൽ വന്നിറങ്ങിയപ്പോൾ ആയിരുന്നു ആക്രമണം. രാഹുലിൻ്റെ രാഹുലിന്റെ തലയ്ക്ക് രണ്ട് വെട്ടേറ്റിട്ടുണ്ട്. ശരീരമാസകലം മർദ്ദനമേൽക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സുഹൃത്തിനേയും സംഘം മർദിച്ചു. കഴിഞ്ഞ ദിവസം രാഹുലിന്റെ വീട്ടുകാരും അയൽ വീട്ടുകാരും തമ്മിൽ അതിരു തർക്കം ഉണ്ടാക്കുകയും ഇതു ഉന്തിലും തള്ളിലും കലാശിക്കുകയും പിന്നീട് ഇരുകൂട്ടരും പിരിഞ്ഞു പോകുകയും ചെയ്തിരുന്നു.ശേഷം ജോലിക്ക് പോയി വന്ന രാഹുലിനെ ഗ്രന്ഥശാലക്ക് സമീപം വച്ചു പ്രതികൾ ആക്രമിക്കുകയായിരുന്നു.ബി ജെ പി അനുഭവികളായ പ്രതികൾക്ക് അയൽവാസി ക്ക്വോട്ടേഷൻ നൽകുകയായിരുന്നു എന്നാണ് വിവരം. സാരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.