Breaking News

വർക്കലയിൽ കത്തികരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തി

വർക്കല: വർക്കല ഹെലിപ്പാടിന് സമീപം കല്ലായിയിൽ സ്വകാര്യവ്യക്തിയുടെ പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് പുറകു വശത്തായാണ് ഇന്ന് രാവിലെ അഞ്ചു മണിക്ക് മൃതദേഹം കണ്ടത്തിയത് . ചവറുകൂനയിൽ തീ കത്തിപ്പടരുന്നതായാണ് പ്രദേശവാസികൾ ആദ്യം കാണുന്നത്. അവർ തീ അണയ്ക്കാൻ ശ്രമിക്കുമ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. ഉടനെ അവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു . പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ പൂർണമായും അണച്ച ശേഷം മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം ആരുടേതാണെന്ന് സ്ഥിതീകരിച്ചിട്ടില്ല സംഭവസ്ഥലത്ത് വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിൽ ദുരൂഹത ഉള്ളതായി പ്രദേശവാസികൾ ആരോപിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *