

ചിറയിന്‍കീഴ്: ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ആത്മഹത്യയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് സുരക്ഷ ടീമിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫിന്‍ മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.മോഹനന്‍, നഴ്‌സിംഗ് സൂപ്രണ്ട് കെ.ഗിരിജ, ലേ സെക്രട്ടറി നാസറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.ലിഖിന്‍ ക്ലാസ് എടുത്തു. സുരക്ഷാ കോഡിനേറ്റര്‍ ആര്‍.കെ.ബാബു ആത്മഹത്യ പ്രതിരോധ സ്‌കിറ്റ് അവതരിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.ഷീജ സ്വാഗതവും, റാസിക്ക് നന്ദിയും പറഞ്ഞു.







