

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍ഡക്ഷന്‍ പരിപാടി സംഘടിപ്പിച്ചു. 2024 അധ്യായന വര്‍ഷത്തിലെ പുതിയ ബാച്ചിന്റെ ക്ലാസുകള്‍ ഇന്നുമുതല്‍ ആരംഭിച്ചു. ഇതിനോടനുബന്ധിച്ചാണ് ഇന്‍ഡക്ഷന്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി നിര്‍വ്വഹിച്ചു. കഴിഞ്ഞ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള എക്‌സലന്റ്‌സ് അവാര്‍ഡും ഇതോടൊപ്പം വിതരണം ചെയ്തു.




പൂര്‍വ്വ വിദ്യാര്‍ത്ഥിയും വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ എഞ്ചിനീയറുമായ ആദര്‍ശ് നവാഗത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഇ.എസ്.ജയചന്ദ്രന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം എച്ച്.ഒ.ഡി ഡോ.എല്‍.എസ്.സുമ സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ശങ്കര്‍.ജി, പി.ടി.എ അംഗം ചന്ദ്രന്‍, അധ്യാപകരായ ശാലിനി, ശ്രീജിത്ത് എന്നിവര്‍ ആംശസകളര്‍പ്പിച്ച് സംസാരിച്ചു. ഡോ. ജിഷാരാജ് പരിപാടിക്ക് നന്ദി അറിയിച്ചു.



