

വര്‍ക്കല: വര്‍ക്കല മാതൃകാ ഗവ.ഹോമിയോ ഡിസ്പെന്സറിയില് ഇന്നലെ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ വര്‍ക്കല നഗരസഭയും വര്‍ക്കല മാതൃകാ ഗവ. ഹോമിയോ ഡിസ്പെന്‍സറിയും ചേര്‍ന്ന് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ആനന്ദകരവും ആരോഗ്യകരവുമായ വാര്‍ദ്ധക്യം ഹോമിയോപ്പതിയിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പ്രസ്തുത പരിപാടിയുടെ ലക്ഷ്യം. വര്‍ക്കല നഗരസഭ ചെയര്മാന് കെ.എം.ലാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആഴ്ചയില്‍ ഒരു ദിവസം(തിങ്കളാഴ്ച) സ്ഥാപനത്തില്‍ ആരംഭിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ലാബ് കളക്ഷന്‍ സെന്ററിന്റെയും ഉദ്ഘാടനവും സൗജന്യ രക്ത പരിശോധനയും ഇതോടൊപ്പം നടന്നു.




വൈസ് ചെയര്‍പേഴ്സണ്‍ കുമാരി സുദര്‍ശിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് നിതിന്‍ നായര്‍ സ്വാഗതം പറഞ്ഞു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഫെമിന.കെ.എം പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിജി.ആര്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജിനി മന്‍സാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീവിജാന്, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അജയകുമാര്‍.സി, ആര്.ജി.സി.എം.ബി എം.എല്‍.എസ് ചിറയിന്‍കീഴ് ലാബ് മാനേജര്‍ ബാലചന്ദ്രന്.പി.കെ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഫാര്‍മസിസ്റ്റ് ആഗേഷ് ദാസ് കൃതജ്ഞത രേഖപ്പെടുത്തി.



