Breaking News

സഡണ്‍ ബ്രേക്കിംഗ്; കെ.എസ്.ആര്‍.ടി.സി ബസില്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്ക്

ആറ്റിങ്ങല്‍: കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്ക്. യാത്രക്കാരായ സജി, സാവിത്രി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സജിയുടെ കഴുത്തിനാണ് പരിക്കേറ്റത്. വെമ്പായം സ്വദേശിനിയായ സാവിത്രിക്ക് തലക്ക് പൊട്ടലുണ്ട്. ഇരുവരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കഴുത്തിന് പരിക്കേറ്റ സജിയെ വിദഗ്ദ ചികിത്സക്കായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്തു നിന്നും കായംകുളത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് ആറ്റിങ്ങല്‍ ആലംകോട് ജംഗ്ഷനില്‍ വച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്തത്. ബസ്സിനു മുന്നില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തത് കാരണമാണ് ബസ് ഉടന്‍ ബ്രേക്ക് ചെയ്യേണ്ടി വന്നതെന്ന്ഡ്രൈവര്‍പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *