Breaking News

ഇ.വി.എം തട്ടിപ്പാണെന്ന് വ്യാജ പ്രചരണം: സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍(ഇ.വി.എം) തട്ടിപ്പാണെന്ന രീതിയില്‍ വ്യാജ പ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നു വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് താഴെപ്പറയുന്ന വാട്‌സാപ്പ് നമ്പറിലൂടെ വിവരം നല്‍കാം. സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് – 9497942700, തിരുവനന്തപുരം സിറ്റി – 9497942701, തിരുവനന്തപുരം റൂറല്‍ – 9497942715, കൊല്ലം സിറ്റി – 9497942702, കൊല്ലം റൂറല്‍ – 9497942716, പത്തനംതിട്ട – 9497942703, ആലപ്പുഴ – 9497942704, കോട്ടയം – 9497942705, ഇടുക്കി – 9497942706, എറണാകുളം സിറ്റി – 9497942707, എറണാകുളം റൂറല്‍ – 9497942717, തൃശ്ശൂര്‍ സിറ്റി – 9497942708, തൃശ്ശൂര്‍ റൂറല്‍ – 9497942718, പാലക്കാട് – 9497942709, മലപ്പുറം – 9497942710, കോഴിക്കോട് സിറ്റി – 9497942711, കോഴിക്കോട് റൂറല്‍ – 9497942719, വയനാട് – 9497942712, കണ്ണൂര്‍ സിറ്റി – 9497942713, കണ്ണൂര്‍ റൂറല്‍ – 9497942720, കാസര്‍കോട് – 9497942714, തിരുവനന്തപുരം റെയ്ഞ്ച് – 9497942721, എറണാകുളം റെയ്ഞ്ച് – 9497942722, തൃശ്ശൂര്‍ റെയ്ഞ്ച് – 9497942723, കണ്ണൂര്‍ റെയ്ഞ്ച് – 9497942724.

Related posts

Leave a Reply

Your email address will not be published. Required fields are marked *