Breaking News

വാമനപുരത്ത് യുവാവ് കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍

വെഞ്ഞാറമൂട്: വാമനപുരത്ത് യുവാവ് കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍. വാമനപുരം കോട്ടുകുന്നം പരപ്പാറമുകള്‍ വി.എന്‍ നിവാസില്‍ ഭുവനചന്ദ്രന്‍-ഇന്ദിര ദമ്പതികളുടെ മകന്‍ വിപിനെ(31)യാണ് വെള്ളിയാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുന്നേല്‍ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പിതാവ് കതകില്‍ തട്ടിവിളിച്ചെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. ജനല്‍ പാളി തുറന്നു നോക്കിയപ്പോള്‍ തറയില്‍ രക്തം തളം കെട്ടി കിടക്കുന്നത് കാണുകയും വീട്ടിലെ മറ്റ് അംഗങ്ങളുടെ സഹായത്തോടെ കതകിലെ പൂട്ടുപൊളിച്ച് അകത്തുകയറി നോക്കുമ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്ന് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. വിപിന്‍ മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആളായിരുന്നു എന്ന് പറയപ്പെടുന്നു. വിപിന്‍ സ്വയം ജീവനൊടുക്കിയതായാണ് പ്രാഥമിക നിഗമനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *