
വക്കം: വക്കം മീഡിയയും ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഹൈസ്കൂൾ മുതൽ പ്ലസ് ടു തലം വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ലഹരിയില്ലാത്ത പുലരികൾ’ പ്രസംഗ മത്സരത്തിന്റെ സീസൺ 2 ഫൈനൽ റൗണ്ടും അനുബന്ധ പരിപാടികളും വക്കത്ത് നടന്നു.
വിവിധ സ്കൂളുകളിൽ നിന്നായി 45-ലധികം വിദ്യാർഥികൾ പങ്കെടുത്ത ഓഫ്‌ലൈൻ വീഡിയോ മത്സരത്തിൽ നിന്നാണ് ഫൈനൽ റൗണ്ടിലേക്കുള്ള മത്സരാർഥികളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട എട്ട് വിദ്യാർഥികളാണ് ഓപ്പൺ സ്റ്റേജ് ഫൈനലിൽ മാറ്റുരച്ചത്.
വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സജീവ് ഭദ്രദീപം തെളിയിച്ച് പരിപാടികൾക്ക് തുടക്കമിട്ടു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആതിര എസ്. രാജ് ഫാമിലി കൗൺസലിങ് നടത്തി. തുടർന്ന് ചങ്ങമ്പുഴയുടെ കവിതയെ ആസ്പദമാക്കി കടയ്ക്കാവൂർ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തപരിപാടിയും ഫ്ലാഷ് മോബും അരങ്ങേറി.
പ്രസംഗ മത്സരത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ വൈഗ മനു ഒന്നാം സ്ഥാനം നേടി. ജി.എച്ച്.എസ്.എസ്. ചെറിയന്നൂരിലെ ഐശ്വര്യ ആർ.എ. രണ്ടാം സ്ഥാനവും എസ്.എൻ.വി.ജി.എച്ച്.എസ്.എസ്. കടയ്ക്കാവൂരിലെ ദേവിക എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്ഷേത്ര എം.എ. (ജി.എം.എച്ച്.എസ്.എസ്. വർക്കല), നേഹ ജാസ്മിൻ (എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ), ആദിത്യ ബി. (ജി.എച്ച്.എസ്.എസ്. വക്കം), അഭിരാമി ആർ. (ജി.എച്ച്.എസ്.എസ്. കാപ്പിൽ), കൃഷ്ണശ്രീ (എസ്.എസ്.പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ) എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ സിന്ധു സുരേഷ് സ്വാഗതം പറഞ്ഞു. മാധ്യമ ഉപദേശകനും റിട്ട. എ.ഇ.ഒയുമായ സി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച സമ്മേളനം പിന്നണി ഗായികയും സംഗീത സംവിധായികയുമായ ലാലി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.
കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഷിജുവിനെയും എം.ജി. സർവകലാശാലയിൽ ഒന്നാം റാങ്ക് നേടിയ ദേവിക ഡി.യെയും ചടങ്ങിൽ ആദരിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങളും ഫൈനൽ റൗണ്ടിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ബ്ലോക്ക് മെമ്പർ വക്കം അജിത്ത്, സുനു വക്കം, ജനപ്രതിനിധികളായ ദേവി പ്രസന്നൻ, സ്മിത, ബൈജു, പ്രഭാകുമാർ, ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷീജ ദീപു പരിപാടിയുടെ അവതാരകയായി. ഷിബു എമിൽ കൃതജ്ഞത രേഖപ്പെടുത്തി.
ലഹരിയുടെ അപകടങ്ങളെക്കുറിച്ച് കുട്ടികളിലും കുടുംബങ്ങളിലും അവബോധം വളർത്തുകയും ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …