
പള്ളിക്കൽ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ചെമ്മരം വാർഡിൽ കുടുംബശ്രീ–പാലിയേറ്റീവ് അംഗങ്ങൾക്ക് ഭക്ഷ്യധാന്യ ഓണക്കിറ്റ് വിതരണം ചെയ്യുകയും വയോധികരായ അമ്മമാരെ ഓണക്കോടി നൽകി ആദരിക്കുകയും ചെയ്തു.
വാർഡ് മെമ്പർ പള്ളിക്കൽ നസീറിന്റെ അധ്യക്ഷതയിൽ നടന്ന ചെമ്മരം വാർഡ് തല ഓണാഘോഷ പരിപാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ഹസീന ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് അംഗം ഷാലിമോൾ സ്വാഗതം പറഞ്ഞു.
വാർഡിലെ ആറ് അമ്മമാരെ ചടങ്ങിൽ ഓണക്കോടി നൽകി ആദരിച്ചു. കുടുംബശ്രീ പാലിയേറ്റീവ് അംഗങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സതീവൻ എം., ജനപ്രതിനിധികളായ ഷീബ, ദിവ്യറാണി, ലതിക എന്നിവർ പങ്കെടുത്തു. തൊഴിലുറപ്പ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
വാർഡ് മെമ്പറാകുന്നതിന് മുൻപും പള്ളിക്കൽ നസീർ പത്ത് വർഷത്തോളം വാർഡ് തലത്തിൽ ഇത്തരം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചുവരുന്നതായി സംഘാടകർ അറിയിച്ചു. ചെമ്മരം വാർഡിലെ ഓണാഘോഷ പരിപാടികൾ മാതൃകാപരവും ശ്രദ്ധേയവുമായി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

