

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. ഭൂചലനം 40 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഉത്തര്‍പ്രദേശിലെ ലക്‌നൗ, ഹാപുര്‍, അംറോഹ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിലെ ഭത്തേകോലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേപ്പാളില്‍ 2.25നുണ്ടായ ആദ്യത്തെ ഭൂചനം റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രതയും 2.51നുണ്ടായ രണ്ടാമത്തെ ഭൂചനം 6.2 തീവ്രതയും രേഖപ്പെടുത്തി.

ഭൂചലനം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍നിന്നും ജോലി സ്ഥലങ്ങളില്‍നിന്നും ഇറങ്ങി പുറത്തേക്കോടി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. ഡല്‍ഹി പൊലീസിന്റെ ആസ്ഥാന മന്ദിരത്തില്‍ ഉണ്ടായിരുന്നവരടക്കം പേടിച്ച് പുറത്തിറങ്ങിയെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടക്കമുള്ളവര്‍ നിര്‍മാണ്‍ ഭവനില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

