

വര്‍ക്കല: കല്ലമ്പലം നാവായിക്കുളത്ത് നടത്തിയ പരിശോധനയില്‍ ഒന്നര കിലോയോളം കഞ്ചാവ് പിടികൂടി. രണ്ട് പ്രതികള്‍ അറസ്റ്റിലായി. ചിറയിന്‍കീഴ് പരുത്തിവിള പുത്തന്‍വീട്ടില്‍ ടിപ്പര്‍ ഉണ്ണി എന്ന ഉണ്ണി(48), വര്‍ക്കല ഇടവ കാട്ടുംപുറം റീത്താമണി നിവാസില്‍ മണികണ്ഠന്‍ എന്ന വിമല്‍(23) എന്നിവരാണ് അറസ്റ്റിലായത്. നാവായിക്കുളം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പനയും ഉപയോഗവും വ്യാപകമാണെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പ്രദേശം എക്‌സൈസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു.

ഇതേതുടര്‍ന്ന് ലഭിച്ച ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വര്‍ക്കല എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും കെ.എല്‍.21.എ.8084 നമ്പര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നവരില്‍നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ്, സെബാസ്റ്റ്യന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിന്‍സ്, രാഹുല്‍, ദിനു.പി.ദേവ്, ഷംനാദ്, വനിതാ എക്‌സൈസ് ഓഫീസര്‍ സീന എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

