Breaking News

”അവിടെ സമരം, ഇവിടെ പിന്‍വാതില്‍ നിയമനം”: ഇരട്ടത്താപ്പുമായി സി.പി.എം

മമത ബാനര്‍ജി, പിണറായി വിജയന്‍

കോട്ടയം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളോടും ബംഗാളിലെ യുവജനങ്ങളോടും സി.പി.എമ്മിന് രണ്ട് നയം. ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിനോട് തൊഴിലിനുവേണ്ടി സമരം ചെയ്യുന്ന സി.പി.എം ഇവിടെ പൊരിവെയിലത്ത് മുട്ടിലിഴഞ്ഞുവരെ ജോലി യാചിച്ച യുവജനങ്ങളെ കണ്ട ഭാവം കാണിക്കുന്നില്ല.
മമത ബാനര്‍ജിയുടെ സര്‍ക്കാരിനെതിരെ തൊഴിലും മികച്ച സൗകര്യങ്ങളും ആവശ്യപ്പെട്ടാണ് സി.പി.എം സമരം ചെയ്യുന്നത്. സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മൈദുല്‍ അലി മിദ്ദ മരിക്കുകയും ചെയ്തു. മൈദുല്‍ അലിയുടെ മരണത്തിന് ഉത്തരവാദി മമതയാണെന്നും സി.പി.എം ആരോപിക്കുന്നു. മരണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഇടത് സംഘടനകള്‍ പ്രകടനം നടത്തിയിരുന്നു.
ഇവിടെ പക്ഷേ, നേരെ തിരിച്ചാണ്. ഇവിടെ സമരം ചെയ്യുന്നവരൊക്കെ പ്രതിപക്ഷ കക്ഷികളുടെ പാവകളാണെന്നാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും വാദം. കേരളത്തില്‍ പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസിനെയും എതിര്‍ക്കുന്ന സിപിഎം ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാണ് മമതയ്‌ക്കെതിരെ പ്രതിഷേധിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *