
തെരുവുനായയുടെ ആക്രമണത്തിൽ 11കാരന്റെ വിരലിന് ഗുരുതര പരിക്ക്
വലതു കൈയിലെ മോതിരവിരലിന്റെ പകുതി നായ കടിച്ചെടുത്തു; കുട്ടി SAT ആശുപത്രിയിൽ
കിളിമാനൂർ: കൊടുവഴന്നൂർ മൊട്ടലുവിളയിൽ തെരുവുനായയുടെ ആക്രമണത്തിൽ 11കാരന് ഗുരുതര പരിക്ക്. മൊട്ടലുവിള സ്വദേശികളായ രാജു-അഞ്ചു ദമ്പതികളുടെ മകൻ ശരൺ (11) ആണ് പരുക്കേറ്റത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീട്ടുമുറ്റത്ത് ഇളയ സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. കുരച്ചുകൊണ്ട് കുട്ടികളുടെ അടുത്തെത്തിയ നായയെ കണ്ട് ഇളയ കുട്ടി ഓടി രക്ഷപ്പെട്ടു. തുടർന്ന് ശരൺ നായയുടെ ആക്രമണത്തിനിരയാകുകയായിരുന്നു.
ആക്രമണത്തിൽ ശരണിന്റെ വലതുകൈയിലെ മോതിരവിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തതായി ബന്ധുക്കൾ പറഞ്ഞു. ഇടതുകാലിന്റെ തുടയിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും നായ ഓടിപ്പോയിരുന്നു.ഗുരുതരമായി പരുക്കേറ്റ ശരണിനെ ഉടൻ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ശരൺ.
പ്രദേശത്ത് വളർത്തുമൃഗങ്ങളെയും മറ്റ് നായകളെയും ഇതേ തെരുവുനായ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുട്ടിയെ ആക്രമിച്ച ശേഷം ഓടിപ്പോയ നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …