Breaking News

അഞ്ചുതെങ്ങിൽ കുളിമുറിയിലെ വാട്ടർ ടാങ്കിൽ വീണ് ഗൃഹനാഥൻ മരിച്ചു

അഞ്ചുതെങ്ങ്: വീടിന് പുറത്തുള്ള കുളിമുറിയിലെ വാട്ടർ ടാങ്കിലെ വെള്ളത്തിൽ വീണ് അബോധാവസ്ഥയിലായ ഗൃഹനാഥൻ മരിച്ചു.

അഞ്ചുതെങ്ങ് മീരാൻകടവ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ജെറി ലിയോൺ (47) ആണ് മരിച്ചത്. കഴിഞ്ഞ 19ന് രാത്രി പത്തുമണിയോടെയാണ് സംഭവം. വീടിന് പുറത്തുള്ള കുളിമുറിയിലെ വാട്ടർ ടാങ്കിലെ വെള്ളത്തിൽ ജെറി എങ്ങനെയോ വീണ് തല മുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

അബോധാവസ്ഥയിലായ ജെറിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിവരമറിഞ്ഞ് അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

അഞ്ചുതെങ്ങ് ജംഗ്ഷനിൽ ഓട്ടോറിക്ഷാ ഡ്രൈവറായി പ്രവർത്തിച്ചിരുന്ന ജെറി നിലവിൽ ഓട്ടോറിക്ഷയിൽ മത്സ്യക്കച്ചവടം നടത്തിവരികയാണ്.
ഭാര്യ: സ്വർണ്ണമ്മ. മക്കൾ: മനു, അമ്മു.

Related posts

Leave a Reply

Your email address will not be published. Required fields are marked *