Breaking News

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നു; വര്‍ക്കലയിലും മികച്ച പ്രതികരണം

വര്‍ക്കല വിമല തിയേറ്ററില്‍ സിനിമ കാണാനെത്തിയവര്‍

കൊച്ചി: കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് തുറന്നു. രാവിലെ 9ന് വിജയ് ചിത്രമായ ‘മാസ്റ്റര്‍’ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് തിയേറ്ററുകള്‍ തുറന്നത്. പലയിടത്തും വിജയ് ആരാധകരുടെയും ചലചിത്ര പ്രേമികളുടെയും നീണ്ട നിരതന്നെ തിയേറ്ററുകള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നു.

ആദ്യ പ്രദര്‍ശനം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ സിനിമാ പ്രേമികള്‍

എണ്‍പതില്‍പരം ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്താന്‍ തയാറെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാണ് ആദ്യ ദിനത്തില്‍ പ്രദര്‍ശനം. അടുത്തയാഴ്ച മലയാള ചിത്രമായ ‘വെള്ളം’ ഉള്‍പ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശനമുണ്ടാകും.
കോവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനം സീറ്റുകളിലാണ് ടിക്കറ്റ് വില്‍പ്പന. ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുംവിധമാണ് തിയേറ്ററുകളിലെ ക്രമീകരണങ്ങള്‍. ജീവനക്കാര്‍ക്കും കാണികള്‍ക്കും ഗ്ലൗസും സാനിറ്റൈസറും സജ്ജീകരിച്ചിട്ടുണ്ട്. തിയേറ്ററുകളുടെ ഉള്‍വശം അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തുമോയെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ആദ്യ ദിവസത്തെ തിരക്ക് സൂചിപ്പിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *