Breaking News

‘വിളര്‍ച്ച ഒഴിവാക്കും’- വിളര്‍ച്ച പ്രതിരോധ നിയന്ത്രണ യജ്ഞം വര്‍ക്കലയില്‍

‘വിളര്‍ച്ച ഒഴിവാക്കും’ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.എം.ലാജി നിര്‍വ്വഹിച്ചപ്പോള്‍

വര്‍ക്കല: കേരള സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ പത്തിന പദ്ധതിയില്‍ പ്രഖ്യാപിച്ച ‘വിളര്‍ച്ച ഒഴിവാക്കും’ പരിപാടിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഊര്‍ജ്ജിത വിളര്‍ച്ച പ്രതിരോധ നിയന്ത്രണയജ്ഞം വര്‍ക്കലയില്‍ ആരംഭിച്ചു. ഇന്നലെ മുനിസിപ്പാലിറ്റിയില്‍ വച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കെ.എം.ലാജി പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനവും ക്യാമ്പയിന്‍ 12ന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. സി.ഡി.പി.ഒ ജ്യോതിഷ്മയി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഷംസുദ്ദീന്‍, സതീശന്‍, ബീനാകുമാരി, ഷാജിലാന്‍സി, അനീസ റാണി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *