
ഇടവ: ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ഇടവ പഞ്ചായത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ ഗുരുതര ചോദ്യങ്ങൾ ഉയരുന്നു. നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചെങ്കിലും, ജനങ്ങളുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട ഈ സ്ഥാപനങ്ങളുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിടാൻ വകുപ്പ് തയ്യാറായിട്ടില്ല.
ഷിഗല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യത മുൻനിർത്തി ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. എന്നാൽ, ജനങ്ങൾ ഉപയോഗിച്ചുവരുന്ന ഭക്ഷണശാലകളിൽ നിന്നാണ് ഇത്തരം വസ്തുക്കൾ പിടിച്ചെടുത്തതെങ്കിൽ, അവ ഏതെല്ലാം സ്ഥാപനങ്ങളാണെന്ന് അറിയാനുള്ള അവകാശം പൊതുജനങ്ങൾക്കുണ്ടെന്ന ആക്ഷേപം ശക്തമാകുകയാണ്.
പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ട ആരോഗ്യ വിഭാഗം, നിയമലംഘനം നടത്തിയ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പഴകിയ ഭക്ഷണം കണ്ടെത്തിയ സ്ഥാപനങ്ങളുടെ പേരുകൾ രഹസ്യമാക്കുന്നത്, ആ സ്ഥാപനങ്ങളിലെ ഭക്ഷണസാധനങ്ങൾ തുടർന്നും വാങ്ങുന്ന ഉപഭോക്താക്കൾക്ക് അപകടസാധ്യത സൃഷ്ടിക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.

പരിശോധനയ്ക്ക് ഇടവ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ജലീൽ എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷോം എസ്, ഗോപകുമാർ ജെ എസ്, ശ്രുതി നായർ ജി, ശ്യാമ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അതേസമയം, നിയമപരമായ നടപടികളുടെ ഭാഗമായി സ്ഥാപനങ്ങളുടെ പേര് പരസ്യപ്പെടുത്തുന്നതിൽ ചില നടപടിക്രമങ്ങൾ പാലിക്കേണ്ട സാഹചര്യമുണ്ടോ എന്ന കാര്യത്തിൽ ആരോഗ്യ വകുപ്പ് ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.
ജനങ്ങളുടെ ആരോഗ്യവും ഭക്ഷ്യസുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ പരമാവധി സുതാര്യത പാലിക്കണമെന്നും, പഴകിയ ഭക്ഷണം പിടിച്ചെടുത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …