Breaking News

അഞ്ചുതെങ്ങിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ

അഞ്ചുതെങ്ങ് : പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാമ്പള്ളി ഓലുവിളാകത്ത് യേശുദാസ്–റിനു ദമ്പതികളുടെ മകൻ അലൻ യേശുദാസ് (15) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു സംഭവം.

സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം പഠിക്കാനായി മുറിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അലൻ മുറിയുടെ വാതിൽ അടച്ചതായി ബന്ധുക്കൾ അറിയിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാ ത്തതിനെ തുടർന്ന് വീട്ടുകാർ വാതിലിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. തുടർന്ന് സമീപവാസികളുടെ സഹായ ത്തോടെ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അലനെ തുങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അലൻ അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

ഓട്ടോ തൊഴിലാളിയായിരുന്ന പിതാവ് യേശുദാസ് പത്ത് വർഷം മുൻപ് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. മാതാവ് റിനു വിദേശത്താണ് ജോലി ചെയ്യുന്നത്.
സഹോദരങ്ങൾ: അഭിയ (13), ദിയ ഏയ്ഞ്ചൽ അലക്സ് (6).

മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരി ക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് അഞ്ചുതെങ്ങ് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *