Breaking News

കേരളപ്പിറവി ആഘോഷത്തിൻ്റെ നിറവിൽ സെൻ്റ് തോമസ് സെൻട്രൽ സ്കൂൾ

തിരുവനന്തപുരം: .മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ 69-ാമത് കേരളപ്പിറവി ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ വർഗ്ഗീസ് സാമുവൽ ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഡിസീല സൂസൻ കെ., ഹെഡ്മിസ്ട്രസ് പ്രിയാ വിൽസൺ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് റീനാ കുര്യൻ, പ്രോഗ്രാം കൺവീനർ ഷീജ ജി.എസ്., സ്കൂൾ ഹെഡ് ബോയ് ജെഫ്രി റെഹാൻ മാത്യു, ഹെഡ് ഗേൾ ഋതുപർണ ആർ. നായർ എന്നിവർ ദീപം തെളിയിച്ച് പരിപാടിയിൽ പങ്കെടുത്തു.

കേരളപ്പിറവിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പാൾ സന്ദേശം നൽകി. വൈസ് പ്രിൻസിപ്പാൾ നന്ദി പ്രസംഗം നിർവഹിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന് നിറച്ചായം പകർന്നു. കേരളത്തിന്റെ പൈതൃകവും മലയാളഭാഷയുടെ മഹിമയും വിളിച്ചോതുന്ന നൃത്ത-ഗാന-നാടകാവിഷ്‌കാരങ്ങൾ പ്രേക്ഷകരെ ആകർഷിച്ചു. സ്കൂൾ ബാൻഡ് ‘തിളക്കം’ അവതരിപ്പിച്ച നാടൻ പാട്ടുകൾ ചടങ്ങിന്റെ പ്രധാന ആകർഷണമായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *