Breaking News

വർക്കലയിൽ തിരയിൽപ്പെട്ട് 19-കാരനെ കാണാതായി

വർക്കല : സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ 19-കാരനെ തിരയിൽപ്പെട്ട് കാണാതായി. നാവായിക്കുളം നൈനാംകോണം സവാദ് മൻസിലിൽ അൻഷാദിനെയാണ് കാണാതായത്. ചിലക്കൂർ ആലിയിറക്കം തീരത്ത് വ്യാഴാഴ്ച വൈകീട്ട് 5.45- ഓടെയായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് അൻഷാദ് തീരത്തെത്തിയത്. ഇവർക്കൊപ്പം കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് അൻഷാദ് മങ്ങിത്താഴുക യായിരുന്നു. മത്സ്യബന്ധനജോലിക്ക് പോകുന്ന അൻഷാദിന് നീന്തലറിയാമായിരുന്നിട്ടും അടിയൊഴുക്കിനെ അതിജീവിക്കാൻ കഴിഞ്ഞില്ല. ആലിയിറക്കം തീരത്ത് ലൈഫ് ഗാർഡുകളുടെ സേവനമില്ല. അതിനാൽ ഉടൻ രക്ഷാപ്രവർത്തനത്തിന് കഴിഞ്ഞില്ല. വിവരമറിഞ്ഞ് പാപനാശത്ത് നിന്നും ലൈഫ് ഗാർഡുകളും ടൂറിസം പോലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും. വർക്കലയിലെ തീരങ്ങളിൽ കൂടുതൽ ലൈഫ് ഗാർഡുകളെ നിയോഗിച്ചെങ്കിലും ആലിയിറക്കം തീരത്തെ ഒഴിവാക്കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *