

കല്ലമ്പലം: കടമ്പാട്ടുകോണം ഇലങ്കത്തില്‍ ശ്രീ ഭഗവതി ക്ഷേത്രം മകംതൊഴല്‍ മഹോത്സവം 17 മുതല്‍. ഉത്സവം 17ന് കൊടിയേറി 24ന് മകം തൊഴലും ആറാട്ടോടുംകൂടി സമാപിക്കും. എല്ലാ ദിവസവും വിശേഷാല്‍ ക്ഷേത്ര ഉത്സവ പൂജകള്‍ക്ക് പുറമേ രാവിലെ 7.30ന് ലളിത സഹസ്രനാമജപം, 8 ന് തോറ്റംപാട്ട്, 9 ന് നവകലശം, 10 ന് ദേവി ഭാഗവത പാരായണം, 11ന് ഉച്ചപൂജയും തുടര്‍ന്ന് ശ്രീഭൂതബലിയും ഉണ്ടായിരിക്കും. വൈകിട്ട് 5 ന് തോറ്റംപാട്ട്, 6.40ന് സോപാനസംഗീതം, അലങ്കാര ദീപാരാധന, 7 ന് തോറ്റംപാട്ട്, 8 ന് അത്താഴ പൂജ തുടര്‍ന്ന് ശീവേലി ശ്രീഭൂതബലിയും ഉണ്ടാകും.


17ന് രാവിലെ 8.30ന് സമൂഹ പൊങ്കാല, ഉച്ചയ്ക്ക് 12 അന്നദാനം, വൈകിട്ട് 5 ന് പ്രദക്ഷിണ വഴി സമര്‍പ്പണ സമ്മേളനം തുടര്‍ന്ന് ആധ്യാത്മിക പ്രഭാഷണം എന്നിവയ്ക്ക് ശേഷം 6.30ന് മേല്‍ 6.50 ന് അകം തൃക്കൊടിയേറ്റ് നടക്കും. 24നാണ് പ്രസിദ്ധമായ മകം തൊഴല്‍. ഈ ചടങ്ങില്‍ ദേവി ദര്‍ശനം സ്ത്രീകള്‍ക്ക് മാത്രമായിരിക്കും. തുടര്‍ന്ന് മകം തിരുനാള്‍ സദ്യക്ക് ശേഷം 3.30ന് ഉത്സവ ഘോഷയാത്ര ആരംഭിക്കും. രാത്രി 7ന് ഘോഷയാത്ര തിരിച്ചെത്തി ആറാട്ട് ബലിയും ആറാട്ട് പൂജയും ക്ഷേത്ര പ്രദക്ഷിണവും കഴിഞ്ഞ് തൃക്കൊടിയിറക്കും.

