Breaking News

ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ഇന്ന് പേഴ്‌സണല്‍ സ്റ്റാഫ്; അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്

എറണാകുളം: മുഖ്യമന്ത്രി പിറണായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്. ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ആദായ നികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ ആര്‍.മോഹന്‍ ഇന്ന് പിണറായിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആണെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഷോണ്‍ ജോര്‍ജ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. 2008-ല്‍ ലാവ്‌ലിന്‍ കേസ് അന്വേഷിച്ച ആദായ നികുതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍.മോഹന്‍ ഇന്ന് മുഖ്യമന്ത്രി പിണറായിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ നാലാമനാണ്. ഈ നിയമനം ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണെന്ന് സംശയിച്ചാല്‍ കുറ്റംപറയാനാകില്ലെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

പിണറായിയുടെ ഭാര്യയുടെ പേരുമായി ബന്ധപ്പെട്ട വിവാദവും ഷോണ്‍ ജോര്‍ജ് ഉയര്‍ത്തിക്കൊണ്ടുവന്നു. കമല ഇന്റര്‍നാഷണല്‍ എന്നൊരു സ്ഥാപനം സിംഗപ്പൂരില്‍ ഇല്ലെന്ന് അസിസ്റ്റന്റ്‌സ് സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനാണ് ആര്‍.മോഹന്‍. ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള ഇദ്ദേഹത്തിന്റെ മുന്‍കാല കേസുകളുടെ ചരിത്രം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കുമെന്നും ഷോണ്‍ ജോര്‍ജ്ജ് വിശദീകരിച്ചു. ക്രൈം നന്ദകുമാര്‍ നല്‍കിയ കേസിലാണ് ആര്‍.മോഹന്‍ പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. ലാവ്‌ലിന്‍ കേസില്‍നിന്ന് പിണറായി എങ്ങനെ കുറ്റവിമുക്തനായി എന്നും ഇതില്‍നിന്ന് വ്യക്തമാണ്. ആര്‍.മോഹന്‍ മുമ്പ് നടത്തിയിട്ടുള്ള കേസുകളെ കുറിച്ച് അന്വേഷിക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *