

ശിവഗിരി: ജാതി സെന്‍സസ് സാമൂഹ്യ നീതിയുടെ ശാക്തീകരത്തിനും ഉറപ്പാക്കലിനും അനിവാര്യമാണുന്ന് ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്ര സമിതി യോഗം. ഭാരത ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള സാമൂഹ്യ നീതി രാജ്യത്തെ അര്‍ഹതപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നറിയുവാന്‍ സെന്‍സസിലൂടെയേ കഴിയുള്ളൂവെന്നും യോഗം വിലയിരുത്തി. ജാതി സെന്‍സസ് ജാതിയമായ വിഭാഗിയത സൃഷ്ടിക്കാനുള്ളതാണെന്നത് സങ്കുചിത ചിന്തകളില്‍ നിന്നും ഉടലെടുത്ത അഭിപ്രായമാണുന്നും യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ പറഞ്ഞു. ജാതി വേര്‍തിരിവ് ഇന്നും ഔദോഗിക തലത്തില്‍ ഉള്‍പ്പടെ എല്ലാ മേഖലകളിലും നിലനില്‍ക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കേരള ഗാനം അംഗീകരിക്കുന്നതിനൊപ്പം ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകം കേരളത്തിന്റ പ്രാര്‍ത്ഥന ഗീതമായും അംഗീകരിക്കണമെന്ന് യേഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേധനം സര്‍ക്കാരിനു നല്‍കുവാനും യോഗം തീരുമാനിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി മുഖ്യപ്രഭാക്ഷണം നടത്തി. ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതം ആശംസിച്ച് പ്രവര്‍ത്തന അവലോകനം നടത്തി. രജിസ്ട്രാര്‍ അസ്വ.പി.എം മധു, പി.ആര്‍.ഒ ബിജു.വി.കെ, ജോ.രജിസ്ട്രാര്‍ അജയകുമാര്‍, കോര്‍ഡിനേറ്റര്‍ പുത്തൂര്‍ ശേഭനന്‍, എക്‌സി. കമ്മിറ്റി അംഗങ്ങളായ ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, ചന്ദ്രന്‍ പുളിങ്കുന്ന്, അമ്പിളി ഹാരിസ്, ബാബുരാജ് വട്ടോളി, കമാലാസനന്‍ വൈക്കം തുടങ്ങിയവരും വിവിധ ജില്ലാ ഭാരവാഹികളും കേന്ദ്ര ഭാരവാഹികളും പ്രസംഗിച്ചു .വൈസ് പ്രസിഡന്റ് അനില്‍ കൃതജ്ഞത പറഞ്ഞു.

