
വർക്കല: ശ്രീനടരാജ സംഗീതസഭയുടെ മുപ്പതാമത് വാർഷികാഘോഷങ്ങൾ മേയ് ഒമ്പത് ശനിയാഴ്ച വർക്കല ഗുരുനാരായണഗിരിയിൽ നടക്കും. വൈകുന്നേരം മൂന്നിന് സഭയിലെ കുട്ടികളുടെ സംഗീതാലാപനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത കവിയും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. സഭാ പ്രസിഡന്റ് എൻ. സുകുമാരൻ ഉണ്ണിത്താൻ അധ്യക്ഷത വഹിക്കും. നാരായണഗുരുകുലാധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് പുരസ്കാരങ്ങൾ സമ്മാനിക്കും.

പ്രശസ്ത വയലിനിസ്റ്റ് എൻ.വി. ബാബു നാരായണൻ (ശ്രീനടരാജ സംഗീതസഭാ പുരസ്കാരം), ശ്രീകുമാരൻ തമ്പി (പ്രൊഫ. കെടാകുളം കരുണാകരൻ സാഹിത്യ പുരസ്കാരം), വി. അമൃതലക്ഷ്മി (സി. ജയശ്രീ വയലിൻ പുരസ്കാരം) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങും. ഡോ. എസ്. ജയപ്രകാശ് പുരസ്കാരങ്ങളെക്കുറിച്ച് വിശദീകരിക്കും. തലശ്ശേരി വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഡോ. പി. സത്യശീലൻ, പ്രൊഫ. വർക്കല സി.എസ്. ജയറാം എന്നിവർ പ്രസംഗിക്കും. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ നന്ദന ജെ.എസ്. അയിരൂരിനെ ചടങ്ങിൽ അനുമോദിക്കും. മുതിർന്ന സഭാംഗങ്ങളായ ഡോ. പി. സത്യശീലൻ, എൻ. സുകുമാരൻ ഉണ്ണിത്താൻ, എ.വി. ബാഹുലേയൻ, തങ്കം ബോസ് എന്നിവരെ ആദരിക്കും. സെക്രട്ടറി സി. വേണുഗോപാൽ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. സജീവ് കൃതജ്ഞതയും പറയും. തുടർന്ന് ചെന്നൈ യുവകലാഭാരതി ഡോ. കുന്നക്കുടി ബാലമുരളീകൃഷ്ണയുടെ സംഗീതസദസ്സ് നടക്കും. ഡോ. എൻ. സമ്പത്ത് (വയലിൻ), പ്രൊഫ. വൈക്കം വേണുഗോപാൽ (മൃദംഗം), ആർ. രാജേഷ് (ഘടം), നെയ്യാറ്റിൻകര കൃഷ്ണൻ (മുഖർശംഖ്) എന്നിവർ പക്കമേളമൊരുക്കും. സംഘാടകരായ എം. മണിലാൽ, ജെ. പുരുഷോത്തമൻ, എസ്. അനിഷ്കർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ശ്രീ നടരാജസംഗീതസഭാ അവാർഡ് എൻ.വി.ബാബുനാരായണന്

വർക്കല: ശ്രീ നടരാജസംഗീതസഭ നൽകിവരുന്ന 2026 ലെ സംഗീതസഭാ അവാർഡിന് പ്രശസ്ത വയലിനിസ്റ്റ് എൻ.വി. ബാബുനാരായണനെ തെരഞ്ഞെടുത്തു. കഴിഞ്ഞ 20 വർഷമായി നൽകിവരുന്ന ഈ പുരസ്കാരത്തിൽ 25,000 രൂപയും ഫലകവും ഉൾപ്പെടുന്നു. മേയ് 9 ന് വർക്കല ഗുരുനാരായണഗിരിയിൽ നടക്കുന്ന സഭയുടെ വാർഷികാഘോഷങ്ങളോടനുബന്ധിച്ച സാംസ്കാരിക സമ്മേളനത്തിൽ നാരായണഗുരുകുലാധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് അവാർഡ് സമർപ്പിക്കും. പ്രൊഫ. വർക്കല സി.എസ്. ജയറാം, പ്രൊഫ. എസ്. ഈശ്വര വർമ്മ, തിരുവിഴ ശിവാനന്ദൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. അതേസമയം, സഭ നൽകുന്ന സി. ജയശ്രീ വയലിൻ പുരസ്കാരം ശ്രീമതി വി. അമൃതലക്ഷ്മിക്കാണ്. 5,000 രൂപയും ഫലകവുമാണ് ഈ പുരസ്കാരം.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …