Breaking News

ചിറയിൻകീഴിൽ എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിൻകീഴ്: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. അഴൂർ മൂലയിൽവീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകൻ, രണ്ടാം ക്ലാസുകാരനായ ദിൽഷാദ് (8) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെ കുട്ടി നിലവിളിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ഉണർന്ന് പരിശോധിച്ചപ്പോഴാണ് കാലിൽ പാമ്പുകടിയേറ്റ മുറിവ് കണ്ടെത്തിയത്.

മരണപ്പെട്ട എട്ടുവയസ്സുകാരൻ ദിൽഷാദിന്റെ വീട്

തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാർ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ വീട്ടിനുള്ളിൽ നിന്ന് പിടികൂടി. കുട്ടിയുടെ അച്ഛൻ ദിലീപ് അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയും അമ്മ അനു പെരിങ്ങുഴിയിലെ ഒരു ഡിടിപി സെന്ററിൽ ജീവനക്കാരിയുമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *