
ഇടവ: ഇടവ ഗ്രാമപഞ്ചായത്തിന്റെ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്കൂളുകൾക്ക് സ്പോർട്സ് ഉപകരണങ്ങൾ ലഭ്യമാക്കൽ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വിവിധ സർക്കാർ പ്രൈമറി സ്കൂളുകൾക്ക് സ്പോർട്സ് സാമഗ്രികൾ വിതരണം ചെയ്തു.
ഓടയം ഗവൺമെന്റ് എം.എൽ.പി സ്കൂളിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹനും വൈസ് പ്രസിഡന്റ് പി.സി. ബാബുവും ചേർന്ന് നിർവഹിച്ചു.
ഓടയം ഗവൺമെന്റ് എം.എൽ.പി.എസ് ഹെഡ്മിസ്ട്രസ് പ്രിയ സത്യൻ, ഇടവ ജി.എം.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ബിജു, കാപ്പിൽ ഗവൺമെന്റ് എൽ.പി.എസ് ഹെഡ്മിസ്ട്രസ് ജൂലി മണികണ്ഠൻ എന്നിവരും മറ്റ് അധ്യാപകരും ഉപകരണങ്ങൾ ഏറ്റുവാങ്ങി.
ഓടയം ഗവൺമെന്റ് എം.എൽ.പി.എസ്, വെൺകുളം ഗവൺമെന്റ് എൽ.പി.എസ്, കാപ്പിൽ ഗവൺമെന്റ് എൽ.പി.എസ്, വെറ്റക്കട ഗവൺമെന്റ് എം.യു.പി.എസ് എന്നീ സ്കൂളുകൾക്കാണ് പദ്ധതിയുടെ ഭാഗമായി 50,000 രൂപയുടെ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്തത്
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും …

