
ആറ്റിങ്ങൽ: വിവാഹസൽക്കാരത്തിൽ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.
മണമ്പൂർ മുട്ടുക്കോണം ചിറയിൽവീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന സുധി (22)യാണ് അറസ്റ്റിലായത്. നാളുകൾക്ക് മുമ്പ് കൊല്ലത്ത് നടന്ന ഒരു വിവാഹസൽക്കാര ത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രതിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയും പരിചയപ്പെടുന്നത്. തുടർന്ന് പ്രതി പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു, എന്നതാണ് കേസ്.
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പെൺകുട്ടി സഹപാഠികളോട് പറഞ്ഞതിനെ തുടർന്നാണ് അധ്യാപകർ വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. കൗൺസിലിംഗിനിടെ പീഡന വിവരം പുറത്തുവന്നതോടെ അധ്യാപകർ പോലീസിനും ചൈൽഡ്ലൈനിനും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ആറ്റിങ്ങൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം എസ്എച്ച്ഒ അജയൻ ജെ.യുടെ നേതൃത്വത്തിൽ എസ്ഐമാരായ ജിഷ്ണു, സിതാര മോഹൻ, സിപിഒമാരായ ഷജീർ, അഭിലാഷ്, ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും …
