Breaking News

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ മെഡിസെപ് പദ്ധതി ആരംഭിച്ചു

വർക്കല: സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിയ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രവർത്തനം തുടങ്ങി. ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന യോഗത്തിൽ

തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. വർക്കല ചിറയിൻകീഴ് മേഖലകളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും സൗകര്യപ്രദമായ വിധത്തിൽ ചികിത്സ നടത്തുന്നതിന് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തി. ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതം ആശംസിച്ചു

വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ , വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിജു വി നായർ, ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. റ്റി.റ്റി പ്രഭാകരൻ, മെഡിക്കൽ ഡയറക്ടർ ഡോ. എസ്. കെ. നിഷാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ഷാജി എന്നിവർ ആശംസ അർപ്പിച്ചു

ആർ.എം.ഒ ഡോ: കെ. ജോഷി കൃതജ്ഞതയും രേഖപ്പെടുത്തി. വിവിധ ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

മെഡിസെപ് പദ്ധതിയിലൂടെ സർക്കാർ ജീവനകാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാക്കാനാകുമെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

മെഡിസെപ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ഡെസ്ക് നമ്പറുകൾ: 9400050200, 8891507920.

Related posts

Leave a Reply

Your email address will not be published. Required fields are marked *