Breaking News

വര്‍ക്കല സബ് ഡിവിഷന്‍ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് ഇന്ന് വൈകിട്ട്

കല്ലമ്പലം: വര്‍ക്കല സബ് ഡിവിഷന്‍ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് ഇന്ന് വൈകിട്ട് 4 മണിക്ക് കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പരേഡിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിനു പുറമേ ജി.എച്ച്. എസ്.എസ് പള്ളിക്കല്‍, ജി.എച്ച്.എസ്.എസ് പകല്‍ക്കുറി, എന്‍.എന്‍.എസ്.എച്ച്.എസ്.എസ് മടവൂര്‍, ജി.എച്ച്.എസ്.എസ് നാവായിക്കുളം, ജി.എച്ച്.എസ്.എസ് ഞെക്കാട്, ജി.എച്ച്.എസ്.എസ് പാളയംകുന്ന്, എസ്.എസ്.പി.ബി. എച്ച് എസ് എസ് കടക്കാവൂര്‍, എം.ആര്‍.എം.കെ.എം.എം.എച്ച് എസ് എസ് ഇടവ, ജി.എച്ച്.എസ്.എസ് ചെറുന്നിയൂര്‍, ജി.എച്ച്.എസ്.എസ് വക്കം, സെന്റ് ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ് എന്നീ സ്‌കൂളുകളിലെ 528 കേഡറ്റുകള്‍ പരേഡില്‍ പങ്കെടുക്കും.

അഡ്വ.വി.ജോയി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാര്‍, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.നിഷാന്തിനി ഐ.പി.എസ്, തിരുവനന്തപുരം റൂറല്‍ ഡി.പി.സി. കിരണ്‍ നാരായണന്‍ ഐ.പി.എസ് തുടങ്ങിയവര്‍ പങ്കെടുക്കും. ബസ് സൗകര്യം ഇല്ലാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസ് മുറികള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം, ഭക്ഷണം എന്നിവ പരിശീലനത്തിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ ഉള്‍പെടെ മൂവായിരം പേര് പങ്കെടുക്കും എന്ന് എസ്.കെ.വി.എച്ച്.എസ് പ്രഥമാധ്യാപിക ലക്ഷ്മി വി.എസ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സ്വാഗത സംഘം ഭാരവാഹികളായ പള്ളിക്കല്‍ എസ്.ഐ സജിത്ത്, ജയപ്രകാശ്, അജേഷ്, ബിജു, നാദിര്‍ഷ, അഖില്‍, രവികുമാര്‍, വിനീഷ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *