Breaking News

പേരേറ്റില്‍ ഭഗവതിപുരം ശ്രീ ഭദ്രാദേവി ക്ഷേത്രത്തില്‍ നാടക പൂജ

വര്‍ക്കല: കടയ്ക്കാവൂര്‍ എസ്.എസ് നടനസഭയ്ക്ക് വേണ്ടി മുഹാദ് വെമ്പായം രചനയും സുരേഷ് ദിവാകര്‍ സംവിധാനവും നിര്‍വഹിച്ച് പ്രശസ്ത നാടകകൃത്ത് കടയ്ക്കാവൂര്‍ അജയ ബോസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകമായ ’79’ (എഴുപത്തി ഒന്‍പത്) ന്റെ പൂജാകര്‍മ്മം മേയ് 10 വെള്ളിയാഴ്ച രാവിലെ 8.30 ന് വര്‍ക്കല പേരേറ്റില്‍ ഭഗവതിപുരം ശ്രീ ഭദ്രാദേവി ക്ഷേത്രത്തില്‍ നടക്കും. പ്രശസ്ത നാടകകൃത്ത് കടയ്ക്കാവൂര്‍ അജയ ബോസ് അവതരിപ്പിക്കുന്ന നാടകത്തിന്റെ രചന മുഹാദ് വെമ്പായവും സംവിധാനം സുരേഷ് ദിവാകറും നിര്‍വഹിക്കുന്നു.

തോമ്പില്‍ രാജശേഖരന്‍, കലാമണ്ഡലം സന്ധ്യ, അനില്‍ മാള, വിജയന്‍ കടമ്പേരി, വിഭു പിരപ്പന്‍കോട്, അശോകന്‍ ബ്രഹ്‌മോദയം, അരുണ്‍ മണമ്പൂര്‍, കൃഷ്ണകുമാര്‍ പള്ളിപ്പുറം, തങ്കച്ചന്‍ കോന്തുരുത്ത് തുടങ്ങി മലയാള പ്രൊഫഷണല്‍ നാടകരംഗത്തെ പ്രഗത്ഭ കലാകാരന്മാരാണ് ഈ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത്. നാടക കുലപതി കടയ്ക്കാവൂര്‍ കുഞ്ഞുകൃഷ്ണ പണിക്കരുടെ നേതൃത്വത്തില്‍ 1920ലാണ് 104 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള എസ്.എസ് നടനസഭ നാടക സംഘം രൂപംകൊണ്ടത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *