Breaking News

തെന്നിന്ത്യന്‍ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി.ആനന്ദ് അന്തരിച്ചു

കെ.വി.ആനന്ദ്

ചെന്നൈ: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി.ആനന്ദ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. തെന്നിന്ത്യന്‍ സിനിമാരംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു കെ.വി.ആനന്ദ്. ഫോട്ടോ ജേര്‍ണലിസ്റ്റായി ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് ഛായാഗ്രാഹകന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും തമിഴ്-മലയാള സിനിമാരംഗത്തെ അവിഭാജ്യഘടകമായി മാറി.
മലയാള സിനിമാലോകത്തെ സൂപ്പര്‍ ഹിറ്റുകളായ തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആനന്ദ് ആയിരുന്നു. തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടി. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതല്‍ ദേശം ആയിരുന്നു. ഈ സിനിമ വലിയ ഹിറ്റായി.
പിന്നീട് സംവിധാനരംഗത്തേക്ക് കടന്ന ആനന്ദ് അയന്‍, കാപ്പാന്‍, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ശങ്കറിനൊപ്പം മുതല്‍വന്‍, ബോയ്‌സ്, ശിവാജി തുടങ്ങിയ ചിത്രങ്ങളില്‍ അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. തെലുങ്ക്, ഹിന്ദി സിനിമാരംഗത്തും അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് ഭാഷകളിലും പുറത്തിറങ്ങിയ നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ അദ്ദേഹമായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *