Breaking News

സോളാര്‍ തട്ടിപ്പ് കേസ്: സരിതയ്ക്ക് 6 വര്‍ഷം കഠിന തടവ്, പിഴ

സരിത.എസ്.നായര്‍

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി സരിത.എസ്.നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി. സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് സരിതയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ അബ്ദുല്‍ മജീദാണ് കേസിലെ പരാതിക്കാരന്‍.
വീട്ടിലും ഓഫിസിലും സോളര്‍ പാനല്‍ സ്ഥാപിക്കുന്നതിനു പുറമേ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ടീം സോളര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി, വിന്‍ഡ്മില്‍ പദ്ധതിയില്‍ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണു പരാതി. കേസില്‍ 2018 ഒക്ടോബറില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റീനില്‍ ആയതിനാല്‍ പ്രത്യേക കേസായി പിന്നീട് പരിഗണിക്കും. മൂന്നാം പ്രതി മണിമോനെ കോടതി വിട്ടയച്ചു.
പല തവണ ഈ കേസിന്റെ വിധി പറയാന്‍ വച്ചുവെങ്കിലും സരിത ഹാജരാകാത്തതിനാല്‍ അതെല്ലാം മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. 2021 ഫെബ്രുവരിയില്‍ വീണ്ടും വിധി പറയാന്‍ വച്ചെങ്കിലും സരിത ഹാജരാകാത്തതിനാല്‍ കേസ് നീളുകയായിരുന്നു. തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം സരിതയെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് സരിത.

Related posts

Leave a Reply

Your email address will not be published. Required fields are marked *