Breaking News

ശിവഗിരി തീർത്ഥാടനം: യു കെ യിൽ വിളംബര സമ്മേളനം

യു.കെ. : ഡിസംബർ 15 മുതൽ 2022ജനുവരി 5 വരെ നടക്കുന്ന 89-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര വിളംബര സമ്മേളനങ്ങൾക്ക് ഗുരുധർമ്മ പ്രചരണസഭയുടെ സേവനം യു കെ 2020 നമ്പർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 5 ഞായറാഴ്ച രാവിലെ 11 മണിക്ക് ലണ്ടനിലെ ബിർമിങ്ങാഹാമിൽ വച്ചു തുടക്കം കുറിക്കുവാൻ സേവനം യു കെ യുടെ ഡയറക്ടർ ബോർഡ്‌ തീരുമാനിച്ചു. സമ്മേളനം ശിവഗിരി തീർത്ഥാടന സെക്രട്ടറി ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.

ശ്രീനാരായണ ദർശനങ്ങളുടെ കാലിക പ്രസക്തി ആഗോള തലത്തിൽ ജനങ്ങളിൽ എത്തിക്കുവാനാണ് സേവനം യു കെ ഇത്തരം സമ്മേളനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

കോവിഡ്-19 ന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തെ തുടന്ന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ യു കെ യുടെ വിവിധ പ്രദേശങ്ങ ളിൽ നിന്നുള്ള സേവനം യൂണിറ്റുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കൊണ്ടായിരിക്കും സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *