Breaking News

ശിവഗിരി തീർത്ഥാടനം: കലാസാഹിത്യ മത്സരങ്ങൾ അന്താരാഷ്ടതലത്തിൽ സംഘടിപ്പിക്കുന്നു.

വർക്കല : 89-മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചു നടത്തുന്ന ഈ വർഷത്തെ കലാ സാഹിത്യ മത്സരങ്ങൾ അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി തീർത്ഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിച്ചു. ലോകത്തിന്റെ ഏതു കോണിൽ നിന്നും മത്സരങ്ങളിൽ പങ്കെടുക്കാം. കാവ്യാലാപനം, പ്രസംഗം എന്നിവ ഓൺലൈനായും, രചനാമത്സരങ്ങൾ ഓഫ്‌ലൈനായും പങ്കെടുക്കാം. മത്സരാർഥികൾ ഡിസംബർ 7 നകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഡോ: രഘു അഞ്ചയിൽ(9447663204); അഡ്വ: വിനോദ് (9446700962) പുത്തൂർ ശോഭനൻ (9447894254), സുമിത്ര( 9645932986) എന്നീ വാട്ട്‌സ് ആപ് നമ്പറുകളിൽ ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രാഥമിക തല മത്സരങ്ങൾ ഡിസം. 11,12 തീയതികളിലും ഫൈനൽ മത്സരങ്ങൾ ഡിസം. 20 മുതൽ 25 വരെയും നടക്കുന്നുതാണ്.

മത്സരങ്ങൾ :
(1) ഗുരുദേവകൃതികളുടെ ആലാപനം – LP വിഭാഗം( ദൈവദശകം);
UP വിഭാഗം(ശിവപ്രസാദപഞ്ചകം);
HS വിഭാഗം(ചിജ്ജഡചിന്തനം 10 ശ്ലോകം);
HSS വിഭാഗം(അനുകമ്പാദശകം),
കോളേജ് വിഭാഗം(ബ്രഹ്മവിദ്യാപഞ്ചകം), പൊതുവിഭാഗം(ഷണ്മുഖ സ്‌തോത്രം ആദ്യ5 ശ്ലോകം).

(2).പ്രസംഗം. വിഷയം ( മലയാളം & ഇംഗ്ലീഷ് ) –

LP വിഭാഗം-ശ്രീനാരായണഗുരു; Rising Sun of Chempazhanthy;
UP വിഭാഗം – ശ്രീനാരായണഗുരുവും കുമാരനാശാനും; The Teachings of Sree Narayana Guru ;
HS വിഭാഗം – സോദരത്വേനവാഴുന്ന മാതൃകാസ്ഥാനം; The meeting of Guru with Gandhiji ;
HSS വിഭാഗം – ശ്രീനാരായണ ഗുരുവിന്റെ ജാതിരഹിത സമൂഹം; Guru speaks ‘Liquor is poison’ ;
കോളേജ് വിഭാഗം – ശ്രീനാരായണ സാഹിത്യം; Sree Narayana Guru and scientific thinking ;
പൊതുവിഭാഗം – ശ്രീനാരായണ ഗുരു – കേരള നവോത്ഥാനത്തിന്റെ പിതാവ്; Sree Narayana Guru’s concept of Health and Hygiene.

(3). പ്രബന്ധ രചന –

HSS വിഭാഗം
(i)ശ്രീനാരായണഗുരുവിന്റെ ക്ഷേത്ര സങ്കല്പം(ii) ശ്രീ നാരായണ ഗുരുവുയുക്തിചിന്തയും(iii) ശ്രീനാരായണഗുരുവും ആചാര പരിരക്ഷണവും ; കോളേജ് വിഭാഗം (i) ശ്രീനാരായണ സാഹിത്യം (ii) ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങൾ (iii) ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളുടെ സത്ത; പൊതുവിഭാഗം (i) ശ്രീനാരായണഗുരുവിന്റെ സാമ്പത്തികശാസ്ത്ര ദർശനം (ii) ശ്രീനാരായണ ഗുരു ഒരു മന:ശാസ്ത്രജ്ഞൻ (iii) ശ്രീ നാരായണ ഗുരുവിന്റെ വിശ്വദർശനം.

(4) കവിതാ രചന :

HSS വിഭാഗം – (i) ചെമ്പഴന്തി (ii) ഒരു ജാതി ഒരു മതം;
കോളേജ് വിഭാഗം – (i) സർവരും സോദരത്വേന (ii) മരുത്വാ മലയിലൂടെ;
പൊതുവിഭാഗം- (i) ആഹാ ബഹുലക്ഷം ജനം (ii) ചിന്നസ്വാമി.

(5) ശ്രീനാരായണ ക്വിസ്: വിഷയം – ശ്രീനാരായണഗുരുവിന്റെ ജീവിതം, കൃതികൾ, ശ്രീനാരായണ സാഹിത്യം എന്നിവയെ അടിസ്ഥാനമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *