
വർക്കല: ഏര്യാ സമ്മേളനത്തിൻ്റെ ഭാഗമായി കല്ലമ്പലം ജെ ജെ ഓഡിറ്റോറിയത്തിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം അഡ്വ.എസ്.ഷാജഹാൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സദസ്സിൻ്റെ ഉദ്ഘാടനം അഡ്വ.വി. ജോയി എം എൽ.എ നിർവ്വഹിച്ചു. “അറിവും മാനവീകതയും” എന്ന വിഷയത്തെ കുറിച്ച് മുഖ്യ പ്രഭാഷണം ഗ്രാന്റ് മാസ്റ്റർ ഡോ: ജി.എസ്.പ്രദീപ് (അശ്വമേധം ഫെയിം) നിർവ്വഹിച്ചു. ഏര്യാകമ്മിറ്റി സെക്രട്ടറി എസ്.രാജീവ് ഏര്യാ കമ്മിറ്റി അംഗങ്ങളായ എം കെ.യൂസഫ്,ബി.എസ്. ജോസ്, എഫ് . നഹാസ്, എ.നഹാസ് .സുധീർ, ജി.എസ്. സുനിൽ, സ്മിതാ സുന്ദരേശൻ, തുടങ്ങിയവർ പങ്കെടുത്തു. എ. സി. അംഗം കെ.പി.മനീഷ് സ്വാഗതവും, ലോക്കൽ സെക്രട്ടറി ഗിരീഷ് ലാൽ നന്ദിയും രേഖപ്പെടുത്തി.