Breaking News

ശിവഗിരി അംഗൻവാടിയിൽ പ്രവേശനോത്സവ ഒരുക്കങ്ങൾ തുടങ്ങി

വർക്കല: 2026-27 അധ്യയന വർഷ പ്രവേശനോത്സവത്തോടനുബന്ധിച്ച് 14-ാം വാർഡ് ശിവഗിരി അംഗൻവാടിയിലെ A.L.M.C യോഗം അംഗൻവാടി കെട്ടിടത്തിൽ ചേർന്നു. വാർഡ് കൗൺസിലർ പ്രസന്നന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രവേശനോത്സവ പരിപാടികൾ സംബന്ധിച്ച വിവിധ കാര്യങ്ങൾ ചർച്ച ചെയ്തു.

2025-26 ബാച്ചിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും വിവിധ സമ്മാനങ്ങളും വിതരണം ചെയ്യുന്നതിനും, പുതുതായി പ്രവേശനം നേടുന്ന കുഞ്ഞുങ്ങൾക്ക് പ്രൗഢഗംഭീരമായ വരവേൽപ്പ് നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. കുട്ടികൾക്ക് സന്തോഷകരവും ആഘോഷപരവുമായ അന്തരീക്ഷത്തിൽ പ്രവേശനോത്സവം സംഘടിപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ അംഗൻവാടി പ്രവർത്തകർ, രക്ഷിതാക്കൾ, A.L.M.C അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *