
ഇടവ: പഞ്ചായത്ത് പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ വായന കളരി സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷത വഹിച്ചു.

വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.എസ്. സുനിൽ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ ജയചന്ദ്രൻ പനയറ പുസ്തക ആസ്വാദനം അവതരിപ്പിച്ചു. “കൗമാര മനസ്സിന്റെ വ്യാകുലതകളും പ്രതിവിധികളും” എന്ന വിഷയത്തിൽ പ്രമുഖ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഹഫ്സിയ താജുദ്ദീൻ ജി കുട്ടികളുമായി സംവദിച്ചു.

പത്രപ്രവർത്തനം, ലൈബ്രറി സയൻസ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളും സംഘടിപ്പിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ എസ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സന്ധ്യ സി.എസ്, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ ഹർഷാദ് സാബു, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എസ്. ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ എൻ.സി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ലൈബ്രേറിയൻ ജി. ബദരിനാഥ് എന്നിവർ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …