
വർക്കല: കൗൺസിലിംഗ് എന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദീർഘകാലം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ സ്വകാര്യ ആശുപത്രിയിലെ സൈക്കോളജിസ്റ്റിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് പടനിലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സന്തോഷ് സുകുമാരൻ (69) നെയാണ് അറസ്റ്റ് ചെയ്തത്.ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ അമ്മയോടൊപ്പം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ കൗൺസിലിങ്ങിനായി എത്താറുണ്ടായിരുന്ന പെൺകുട്ടിയെ, ഓരോ തവണയും അമ്മയെ പുറത്തിരുത്തി മുറിക്കുള്ളിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തും പീഡനം തുടർന്നതായി അന്വേഷണത്തിൽ വ്യക്തമായി. കുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും സ്വന്തം നഗ്നചിത്രങ്ങൾ കുട്ടിയെ കാണിക്കുകയും ചെയ്തതായും നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചതായും പോലീസ് അറിയിച്ചു.കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിന്റെ സഹായം തേടി. തുടർന്ന് നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി നേരിട്ട പീഡന വിവരം പുറത്തുവന്നത്. ഇതിനിടെ കുട്ടിയെ വീണ്ടും കൗൺസിലിങ്ങിനായി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതി രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് വർക്കല പോലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോഴേക്കും പ്രതി ഒളിവിൽ പോയിരുന്നു. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് സമീപമുള്ള ഹോംസ്റ്റേയിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ വർക്കല പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ആറു വർഷത്തോളമായി ഇയാൾ സൈക്കോളജിസ്റ്റായി ജോലി ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. സമാനരീതിയിൽ മറ്റ് കുട്ടികൾക്കും ഇയാളിൽ നിന്ന് പീഡനം നേരിട്ടിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …